ഒരിക്കലെങ്കിലും തിരിച്ചു പോകണം
വെയിൽ ചായുന്ന നേരത്ത്
മുളങ്കാടുകൾ പാട്ടു പാടുന്ന
മയിലുകൾ പറന്നിറങ്ങുന്ന നാട്ടുവഴികളിലേക്ക്
കൊയിത്തൊഴിഞ്ഞ പാടങ്ങളിൽ കരിമ്പനത്തലപ്പുകളുടെ നിഴലുകൾ
ചിത്രം വരയ്ക്കുന്നത് നിശബ്ദരായി നോക്കി നിൽക്കണം
രണ്ടപരിചിതരെ പോലെ…
ഹൃദയങ്ങളപ്പോൾ പെരുമ്പറ കൊട്ടുകയായിരിക്കും
“ഞങ്ങൾ വന്നു.. വീണ്ടുമൊരിക്കൽ കൂടി”
അപ്പോൾ അങ്ങകലെ കുതിരാൻ കാടുകൾ കാത്തിരിക്കുകയാവും
മഴയിൽ കുതിർന്ന്.. പിന്നെയും പടർന്നു പച്ചച്ച്..
സന്ധ്യയെ പുതച്ചുവന്ന കിഴക്കൻ കാറ്റിൻ്റെ കാതിൽ
ഇരുണ്ട മാമരങ്ങൾ നീണ്ട വർഷങ്ങളുടെ കണക്ക് പറയുകയാവും..
NANDHA KUMAR
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
2 comments
Orikulekkilum
Nice
Thanks for the post
I’m able to read and understand.😍👍
Thanks a lot.