കോവിഡ്-19 എന്ന മഹാമാരി മൂലം വ്യക്തികൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന വരുമാന നഷ്ടത്തിലൂടെ ഒരു വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് ഇക്കൂട്ടർക്ക് ഒരു ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 27 ന് റിസർവ്വ് ബാങ്ക് വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ചുള്ള റിസർവ്വ് ബാങ്ക് സർക്കുലറിൻ്റെ വെളിച്ചത്തിൽ, ഇന്ത്യയിലെ എറ്റവും വലിയ ബാങ്ക് എന്നറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ വായ്പാ ഇടപാടുകാർക്കു തിരിച്ചടവിനുള്ള ആശ്വാസപദ്ധതികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, തുടങ്ങിയ കാലാവധി വായ്പയ്ക്കും പ്രവർത്തന മൂലധനത്തിനായി എടുത്തിട്ടുള്ള കാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് വായ്പക്കും മൊറട്ടോറിയത്തിനു അപേക്ഷിക്കാവുന്നതാണ്.
അതുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ കൊടുക്കുന്നു.
- മാർച്ച് 1, 2020 മുതൽ മെയ് 31, 2020 വരെയുള്ള കാലയളവിലെ വായ്പ തിരിച്ചടവ് തവണകൾക്കും, ഇതേ കാലയളവിലെ പലിശക്കും ആണ് മൊറൊട്ടോറിയം ലഭിക്കുക.
- അതുകൊണ്ട് യഥാർത്ഥ തിരിച്ചടവ് കാലയളവിനേക്കാൾ മൂന്നുമാസം കൂടി തിരിച്ചടവ് കാലാവധി നീളുന്നതായിരിക്കും.
- മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉള്ളവർ, ഈ ഇളവുകൾ സ്വീകരിക്കേണ്ടതില്ല എന്നാണ് ബാങ്ക് നിർദേശിക്കുന്നത്. ഇവർക്ക് പതിവ് പോലെ തന്നെ തിരിച്ചടവ് തുടരാവുന്നതാണ്.
ഈ ഇളവ് സ്വീകരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് വായ്പയെടുത്ത വ്യക്തി തന്നെയാണ്. മിച്ചം നിൽക്കുന്ന വായ്പ തുകയുടെ കൂടെ ഇളവ് കിട്ടുന്ന കാലയളവിലെ പലിശ തുക കൂടി കൂട്ടും എന്ന കാര്യം മനസ്സിലാക്കിയിട്ട് വേണം ഇളവിന് അപേക്ഷിക്കാനുള്ള തീരുമാനമെടുക്കാൻ. തിരിച്ചടവ് 3 മാസത്തേയ്ക്ക് നീട്ടുന്നത് വഴി ചെലവ് വർദ്ധിക്കുമെന്നർത്ഥം.
ഇക്കാര്യങ്ങൾ ഒക്കെ കണക്കിലെടുത്തിട്ട് ഇളവ് ആഗ്രഹിക്കുന്നവർ ഇമെയിൽ വഴി അപേക്ഷ നൽകേണ്ടതാണ്. മെയിൽ ഐഡി ഇല്ലാത്തവർക്ക് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ എഴുതി തങ്ങളുടെ ബ്രാഞ്ചിൽ സമർപ്പിക്കാവുന്നതാണ്.
അതിനുള്ള നടപടികൾ:
- ബാങ്കിൻ്റെ വെബ് സൈറ്റ് സന്ദർശിക്കുക https://sbi.co.in/stopemi
- അനെക്ഷർ-I ഡൗൺലോഡ് ചെയ്യുക.
- ഈ ഫോമിൽ ഇളവ് വേണ്ട വായ്പക്കാരൻ ഒപ്പിടുക.
- ഒപ്പിട്ട അപേക്ഷ ഇമെയിൽ വഴി അയക്കുക. അനെക്ഷർ-II ൽ അതത് സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും ഇമെയിൽ ഐഡി കൊടുത്തിട്ടുണ്ട്. കേരളത്തിലുള്ളവർ stopemi.lhotri@sbi.co.in എന്ന ഇമെയിൽ ഐഡി ഉപയോഗിക്കുക.
- മുൻപ് അടച്ചു പോയ തവണ തിരിച്ചു ലഭിക്കുന്നതാണ്. അതിനായി അനെക്ഷർ-I ൽ ഉള്ള അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതാണ്.
- കൂടുതൽ വിവരങ്ങൾക്കായി 18004253800 എന്ന നമ്പറിൽ വിളിക്കുക.
നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഏകദേശം എഴു ദിവസം വേണ്ടി വരുമെന്നും അതുവരെ ഇടപാടുകാർ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കണമെന്നും തങ്ങളോട് സഹകരിക്കണമെന്നും ബാങ്ക് അഭ്യർത്ഥിക്കുന്നു.
അവസാനമായി, ലോക്ക് ഡൗൺ കണക്കിലെടുത്ത് ഒരു എളിയ അപേക്ഷ.
ദൈനം ദിന ഇടപാടുകൾക്കും, അപേക്ഷ നേരിട്ട് സമർപ്പിക്കുന്നതിനുമായി ദയവായി ബാങ്കിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് ഇമെയിൽ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം ബാങ്ക് സന്ദർശിക്കുക.
ബ്രേക്ക് ദി ചെയിൻ
SBI
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂