Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
നാം ഇപ്പോൾ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ സമയത്ത് നമ്മുടെ സമ്പാദ്യത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയുകയും ജാഗ്രത പുലർത്തുകയും വേണം. എന്നിരുന്നാലും,
നമ്മളിൽ പലർക്കും അക്കൗണ്ടിനെ സംബന്ധിക്കുന്ന വിവരങ്ങൾ അറിയാൻ ഒരു മാർഗവുമില്ല. ഈ അവസരത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് എന്നറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപാടുകാർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അറിയാൻ ബാങ്കിൻ്റെ നിലവിലുള്ള സംവിധാനം ഉപയോഗിക്കാവുന്നതാണ്.
ബാങ്കിൻ്റെ എസ് എം എസ്, മിസ്ഡ് കോൾ സർവീസ് വഴി അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് തുടങ്ങിയവ ലഭ്യമാക്കുന്നതിനായ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് എസ് എം എസ് അയക്കേണ്ടതാണ്.
- രജിസ്റ്റർ ചെയ്യുന്നതിനായ്-
REG <Account Number> എന്ന്
07208933148 എന്ന നമ്പറിലേയ്ക്ക് എസ് എം എസ് ചെയ്യുക. ഉദാഹരണത്തിന് REG 67111122223 എന്ന് ടൈപ്പ് ചെയുക. REG ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ ഒരു സ്പേസ് ഇടാൻ ഓർക്കുക. ഉടൻ തന്നെ രജിസ്ട്രേഷൻ പൂർത്തിയായി എന്നറിയിച്ചു കൊണ്ടുള്ള എസ് എം എസ് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
- അക്കൗണ്ട് ബാലൻസ് അറിയുന്നതിനായ്-
09223766666 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോളോ , BAL എന്ന് എസ് എം എസ്സോ ചെയ്യുക. നിങ്ങളുടെ അക്കൗണ്ടിലെ അവസാന ബാലൻസ് കാണിച്ചു കൊണ്ടുള്ള എസ് എം എസ് ഉടൻ ലഭിക്കും.
- മിനി സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിനായി-
09223866666 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോളോ, MSTMTഎന്ന് എസ് എം എസ്സോ ചെയ്യുക. അക്കൗണ്ട് ബാലൻസും അവസാനത്തെ അഞ്ച് ഇടപാടുകളും കാണിച്ച് കൊണ്ടുള്ള എസ് എം എസ് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
ഈ മിസ്സസ് കോൾ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാവുന്നതാണ്.
അതിനായി 07208933148 എന്ന നമ്പറിലേയ്ക്ക് DREG < Account Number> എന്ന് എസ് എം എസ് ചെയ്താൽ മതിയാകും. ഉദാഹരണത്തിന് DREG 67111122223 എന്ന് ടൈപ്പ് ചെയുക.
ബ്രേക്ക് ദി ചെയിൻ