Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
ഏകാന്തത ഒരു മാരക വൈറസ് ആണെന്ന് പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട്.
നമ്മുടെ അനുവാദമില്ലാതെ തന്നെ, തൻ്റെ നിശബ്ദ ശല്കങ്ങളാൽ അത് നമ്മെ സ്പർശിക്കും..
പിന്നെ, ആരും കാണാതെ, ഒരു വിഷവള്ളി പോലെ..നമ്മളിലേക്ക് പടർന്നുകയറും.
അപ്പോൾ ആൾകൂട്ടമൊഴിഞ്ഞു നാം തനിയെ ആകും..
ഈ ലോകത്തിനു നേരെ വാതിൽ കൊട്ടിയടക്കാൻ,.. ആരും കാണാതെ ഒളിഞ്ഞിരിക്കാൻ…നാം പഠിക്കും.
ചൂടും കുളിരും നമ്മെ മാറി മാറി പുണരും.. നാം ചുമയ്ക്കും, കിതയ്ക്കും, ശ്വാസത്തിന് വേണ്ടി പിടയും….
അപ്പോൾ, ‘നമ്മളി’ൽ നിന്ന് ‘നീ’യും ‘ഞാനു’മെന്ന ക്വാറന്റീനിലേക്ക് അത് നമ്മെ അടർത്തിമാറ്റും..