Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
ലോകത്തിലെ മുഴുവൻ ആളുകൾക്കും കൊറോണ വൈറസിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയതും വിശ്വസനീയവുമായ വിവരങ്ങൾ വാട്ട്സാപ്പ് വഴി ലഭിക്കുന്നതിനുള്ള സന്ദേശ സേവനം ലോകാരോഗ്യ സംഘടന ആരംഭിച്ചു.
താഴെ കൊടുത്തിട്ടുള്ള ലോകാരോഗ്യ സംഘടനയുടെ ലിങ്ക് വഴി നമുക്ക്
സംഭാഷണം ആരംഭിക്കാവുന്നതാണ്.
വെരിഫൈഡ് ലിങ്ക് : കോവിഡ്-19 വിവരങ്ങൾ
വെറുതെ “hi” എന്ന് മാത്രം ടൈപ്പ് ചെയ്യുന്നതിലൂടെ നമുക്ക് വേണ്ട വിഷയങ്ങളുടെ മെനു ലഭ്യമാകും.
നമുക്ക് അറിയേണ്ട വിഷയത്തിൻ്റെ ക്രമനമ്പരോ അതിന് നേരെയുള്ള ചിഹ്നമോ സന്ദേശമായി അയച്ചു കഴിഞ്ഞാൽ ആ വിഷയത്തെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും.
പലപ്പോഴും വാട്ട്സാപ്പ് സന്ദേശങ്ങൾ നമുക്ക് കൊറോണയെ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് നൽകുന്നത്. ലോകാരോഗ്യ സംഘടനയുടെ വാട്ട്സാപ്പ് സന്ദേശ സേവനം വഴി നമുക്ക് കൊറോണയെ സംബന്ധിച്ചുള്ള ശരിയായ വിവരങ്ങൾ ലഭിക്കും.