ഒഴുകില്ല ഞാനിനി പഴയ വഴിയിലെ
അഴുകിയ ചെളിക്കുണ്ടു കീറിലൂടെ
വെറുമൊരു ഓടയല്ല ഞാൻ, ഹിമവാൻ്റെ
ശൗര്യം തുടിക്കും ജ്വലിക്കുന്ന ചോലതാൻ
സംസ്‌കാര ഹർമ്യങ്ങൾ പൂത്തതും, കായ്ച്ചതും
എന്നുമ്മറത്തിന്നു തന്നെയല്ലെ
പൈതൃകപ്പൂജകൾ തൻ പേരിലെന്നെയീ
വിഷലിപ്തമാക്കുന്ന തർപ്പണങ്ങൾ
ഇനിയെൻ്റെ മാറിലേക്കെറിയല്ലെ മക്കളേ
പാഷാണപ്ലാസ്റ്റിക്ക് കഷണങ്ങളെ
എൻ്റെ മരണമെത്തും മുമ്പ്
കാണുവാനാശയായ്, ഹരിതാഭമായൊരു തട്ടകത്തെ
കാളിയൻ തുപ്പിയ വിഷമല്ല, കാലം
തളിർക്കാൻ വമിപ്പിച്ച കടും വിഷം
ഇന്നെൻ്റെ കണ്ണനില്ല, ഇവിടെ
കാർവർണ്ണനെ അമ്പെയ്ത നിഷാദൻ മാത്രം
വയ്യെനിക്കെൻ്റെ പിതാവേ ഹിമവാനെ
ഒഴുകുവാൻ വയ്യയീ കാപട്യ ഭൂമിയിൽ
തിരിച്ചു വലിക്കുക, എന്നൂർജകേന്ദ്രത്തെ
മൂകസാക്ഷിയായ് കഷ്ടപ്പെടുന്നു ഞാൻ
ഒഴുകില്ല ഞാനിനി പഴയ വഴിയിലെ
അഴുകിയ ചെളിക്കുണ്ടു കീറിലൂടെ
വെറുമൊരു ഓടയല്ല ഞാൻ, ഹിമവാൻ്റെ
ശൗര്യം തുടിക്കും ജ്വലിക്കുന്ന ചോലതാൻ
DEVANATH
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂